തെരഞ്ഞെടുപ്പു ചിന്തകള്
“... ഞങ്ങൾ ദൈവത്തെപോലെ ആരാധിക്കുന്ന ഗുരുവിന്റെ കഴുത്തിൽ കയറിട്ടു വലിച്ച് ക്രിസ്ത്യാനികളുടെ കുരിശിൽ തറച്ചു അപമാനിച്ച കമ്മുനിസ്റ്കാരെ ഒരു പാഠം പഠിപ്പിക്കാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പ്...!” ഏറെ നാൾ കൂടി കണ്ട ഒരു പഴയ കൂട്ടുകാരന്റെ തെരഞ്ഞെടുപ്പു ചിന്തകള് മനസ്സിനെ നന്നായി നോവിച്ചു. “...ഒരു ചോദ്യ പേപ്പറിൽ പ്രവാചകനെ അപമാനിച്ചതിന് മുസ്ലിങ്ങൾ ഒരു അധ്യാപകന്റെ കൈ വെട്ടിയില്ലേ , കന്യമറിയാതെ അപമാനിച്ചു എന്നും പറഞ്ഞ് മലയാള മനോരമയും അച്ചന്മാരും കൂടി എന്തൊക്കെ പുകിലുണ്ടാക്കി..ഹിന്ദുക്കൾക്കെതിരെ എന്തും ആകാല്ലോ..” ഒരായിരം വട്ടം നുണകൾ ആവര്ത്തിച്ചു അത് സത്യമാക്കുന്ന തന്ത്രത്തിന്റെ ഇരയായി മാറിപ്പോയോ ഒരുവൻ? ഒരു നിശ്ചലദൃശ്യത്തിന്റെ അർത്ഥം മനസ്സിലാക്കാൻപോലും കഴിയാത്ത രീതിയിൽ സ്വന്തം യുക്തിചിന്ത , സംഘടിത മസ്തിഷ്ക പ്രക്ഷളനതിനു മുന്നില് അടിയറവു വയ്ക്കുന്ന പലരിൽ ഒരുവൻ. സമത്വത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ "ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്വരും സോദരത്വേന വാഴുന്ന' ഒരു ഏകലോക സാക്ഷാല്ക്കാരത്തിന്, വിശ്വജനതയെ ഉദ്ബോധിപ്പിച്ച നവോഥാന നായകൻറെ പിന്മുരക്കരനാണ് താനെന്നു സ്വയം ആവേശം കൊള്ളുന്ന ഒരുവൻ. അതിവേഗം നമ്...