Posts

Showing posts from 2011

റബ്ബറും പ്രണയവും

റബ്ബര്‍  മരങ്ങളായിരുന്നു വീടിനു ചുറ്റും. പ്രണയിനിയും റബ്ബര് പോലെ ആയിരുന്നു: തെറ്ടിതരിക്കേണ്ട അവളിടെ സ്വഭാവമല്ല എന്റെ മനസ്സില്‍ അവള്‍ക്കുണ്ടായിരുന്ന സ്ഥാനം.ഇരുപതിയ്യര് രൂപയായിരുന്നു അന്ന് റബ്ബറിന്റെ വില; മുറ്റത്തെ റബ്ബറിന് വിലയില്ലായിരുന്നു, അവള്‍ക്കും . റബ്ബറിനെ മറന്നവര്‍ അതിനു മുകളില്‍ കുരുമുലകുവള്ളികളെ പടരാന്‍ അനുവദിച്ചു. ആ ഐശ്വര്യ ധാമത്തിന് പിറകെ മധു നുകരാന്‍ ഉഴറി നടന്ന വണ്ടുകള്‍ എന്നെ ഒട്ടും അലോസരപ്പെടുത്തിയില്ല.എന്നാല്‍ അതങ്ങനെ പോകാന്‍ ഒരുക്കമായിരുന്നില്ല.റബ്ബര്‍ വില ക്രമാനുഗതമായി ഉയര്‍ന്നു തുടങ്ങി ...എന്റെ മനസ്സിലും റബ്ബര്‍ ചെടിക്ക് സ്ഥാനക്കയറ്റം കിട്ടിത്തുടങ്ങി.. റബ്ബറിന്റെ അരക്കെട്ട് അതിന്റെ പട്ടയാണ്.അതിലൂടെ നേര്‍ത്ത പാലരുവിയായി ഒരു അരങ്ജാനച്ചന്തം പകര്‍ന്നു നല്‍കിക്കൊണ്ട്, ഒഴുകി, ചിരട്ടയില്‍ വന്നു നിറയുന്ന ക്ഷീര ധാര; അത് ആഹ്ലാദകരമായ ഒരു സ്വപ്നമായിരുന്നു, സങ്കല്പമായിരുന്നു.. പക്ഷെ അപ്പോളേക്കും റബ്ബറിന് മുകളില്‍ കയരിപ്പിടിച്ചിരുന്ന കുരുമുളക് വള്ളികളില്‍ കുരുമുളക് മണികള്‍ കൊഴുത് തുടുത്തിരുന്നു.എന്റെ സ്വപ്നങ്ങളില്‍ നിലാവ് പൊഴിച്ചിരുന്ന റബ്ബര്‍ മരത്തെ ഗാട്ട് പുനര്ന്നുമ്മവച്ച...

എന്റെ വിപ്ലവങ്ങള്‍ അഥവാ ചായക്കോപ്പയിലെ കൊടുങ്കാറ്റ്

അവരായിരുന്നു ആരാധന പുരുഷന്മാര്‍.. സ്കൂളില്‍ സമരത്തിനു മുന്നില്‍ തലയുയാര്‍ത്തി "ഇന്കുഇലബ്" വിളിച്ചുപോയ ചേട്ടന്മാര്‍. കൌമാരത്തിന്റെ ശൈശവം തുടങ്ങിയ എട്ടാം ക്ലാസ്സുകാരന്റെ മനസ്സില്‍ വിപ്ലവ മോഹത്തിന്റെ കനലുകള്‍ പാകിയത്‌ അവരായിരുന്നു.. അവരോന്നിച് മുദ്രാവാക്യങ്ങള്‍ ഏററു വിളിച്ചു വരാന്തകളിലൂടെ സമരം നടത്തുന്നത് എന്റെ അന്നത്തെ വലിയ സ്വപ്നങ്ങളില്‍ ഒന്നായിരുന്നു.. അച്ഛനറിഞ്ഞാല്‍ വീട്ടിലുണ്ടയെക്കാവുന്ന പോട്ടിതെരി ഭയന്നു , എന്നിലെ വിപ്ലവകാരി അടങ്ങിയൊതുങ്ങി ക്ലാസ്സിലിരുന്നു.. മലയാളം പാടപുസ്തകത്തിന്റെ കവേരിനടിയില്‍ മോഹന്‍ലാലിനും എം ടി ക്കുമൊപ്പം കാറല്‍ മാര്ക്സീ ന്റെയും ചെഗുവേരയുടെയും ഫോട്ടോകള്‍ ഇടം പിടിച്ചു.. ഹൃദയത്തിലും.. കമുനിസ്റ്റ് മാനിഫെസ്റോയുടെ ഒരു പഴയ കോപ്പി പോടീ തട്ടിയെടുത് വായന ആരംഭിച്ചു..-ബൂര്‍ഷ്വാ , വര്‍ഗവഞ്ചാകന്‍ തുടങ്ങിയ പദസംബതുകള്‍ നേടിയതൊഴിച്ചാല്‍ കാര്യമായൊന്നും മനസിലായില്ല.. അതെന്റെ മലയാള ഭാഷ പ്രാവീന്യക്കുരവുമൂലമാനെന്നരിഞ്ഞു , മലയാളത്തെ കൂടുതല്‍ ആഞ്ഞു പുല്‍കി.. ശാലിനി ടീച്ചര്‍ എന്റെ പ്രിയ അദ്ധ്യാപിക ആയി..അര്തമറിയാെത ആത്മാര്‍ഥമായി...