റബ്ബറും പ്രണയവും
റബ്ബര്‍ മരങ്ങളായിരുന്നു വീടിനു ചുറ്റും. പ്രണയിനിയും റബ്ബര് പോലെ ആയിരുന്നു: തെറ്ടിതരിക്കേണ്ട അവളിടെ സ്വഭാവമല്ല എന്റെ മനസ്സില്‍ അവള്‍ക്കുണ്ടായിരുന്ന സ്ഥാനം.ഇരുപതിയ്യര് രൂപയായിരുന്നു അന്ന് റബ്ബറിന്റെ വില; മുറ്റത്തെ റബ്ബറിന് വിലയില്ലായിരുന്നു, അവള്‍ക്കും . റബ്ബറിനെ മറന്നവര്‍ അതിനു മുകളില്‍ കുരുമുലകുവള്ളികളെ പടരാന്‍ അനുവദിച്ചു. ആ ഐശ്വര്യ ധാമത്തിന് പിറകെ മധു നുകരാന്‍ ഉഴറി നടന്ന വണ്ടുകള്‍ എന്നെ ഒട്ടും അലോസരപ്പെടുത്തിയില്ല.എന്നാല്‍ അതങ്ങനെ പോകാന്‍ ഒരുക്കമായിരുന്നില്ല.റബ്ബര്‍ വില ക്രമാനുഗതമായി ഉയര്‍ന്നു തുടങ്ങി ...എന്റെ മനസ്സിലും റബ്ബര്‍ ചെടിക്ക് സ്ഥാനക്കയറ്റം കിട്ടിത്തുടങ്ങി.. റബ്ബറിന്റെ അരക്കെട്ട് അതിന്റെ പട്ടയാണ്.അതിലൂടെ നേര്‍ത്ത പാലരുവിയായി ഒരു അരങ്ജാനച്ചന്തം പകര്‍ന്നു നല്‍കിക്കൊണ്ട്, ഒഴുകി, ചിരട്ടയില്‍ വന്നു നിറയുന്ന ക്ഷീര ധാര; അത് ആഹ്ലാദകരമായ ഒരു സ്വപ്നമായിരുന്നു, സങ്കല്പമായിരുന്നു.. പക്ഷെ അപ്പോളേക്കും റബ്ബറിന് മുകളില്‍ കയരിപ്പിടിച്ചിരുന്ന കുരുമുളക് വള്ളികളില്‍ കുരുമുളക് മണികള്‍ കൊഴുത് തുടുത്തിരുന്നു.എന്റെ സ്വപ്നങ്ങളില്‍ നിലാവ് പൊഴിച്ചിരുന്ന റബ്ബര്‍ മരത്തെ ഗാട്ട് പുനര്ന്നുമ്മവച്ച...