Posts

Showing posts from 2017

വൈലോപ്പിള്ളിയുടെ സ്‌ത്രീസങ്കല്പം

ഡോ. ടി. അനിതകുമാരി, റീഡര്‍, മലയാള വിഭാഗം, എസ്.എന്‍.കോളേജ്, കൊല്ലം ചങ്ങമ്പുഴക്കവിതയുടെ കാല്‍പനിക ധാരാളിത്തത്തെ യുക്തിപൂര്‍വം മറികടന്ന്, യാഥാര്‍ഥ്യത്തിന്റെ കന്നിവയലില്‍ വിളവൊരുക്കിയ കവിയായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോന്‍. പന്ത്രണ്ട് കാവ്യസമാഹാരങ്ങളിലായി ഇരുന്നൂറിലേറെക്കവിതകളും 'കുടിയൊഴിക്കല്‍' എന്ന നാടകീയ ഭാവകാവ്യവും മരണാനന്തരം സമാഹരിച്ച എണ്‍പതിലേറെ കവിതകളും ഉള്‍പ്പെടുന്ന അദ്ദേഹത്തിന്റെ രചനാലോകത്തെ പ്രൊഫ. എം. എന്‍. വിജയന്‍, ഡോ. എം. ലീലാവതി, ഡോ.എസ്.രാജശേഖരന്‍ എന്നിവരൊക്കെ വ്യത്യസ്‌തതലങ്ങളില്‍ സൂക്ഷ്‌മ പഠനത്തിനു വിധേയമാക്കിയിട്ടുണ്ട്. 'മലയാള കവിതയുടെ യുഗപരിവര്‍ത്തനത്തിനു ഹരിശ്രീകുറിച്ച കവിനാദങ്ങളില്‍ ശ്രീ തന്നെയെന്ന് ' എം.ലീലാവതിയും(1) 'കാച്ചിക്കുറുക്കിയ കവിതയെന്ന് ' എം.എന്‍.വിജയനും(2) 'മലയാളകവിതയ്‌ക്ക് അതിന്റെ വിഭിന്നഘട്ടങ്ങളില്‍ കരുത്തും ചൈതന്യവും ഉത്ഥാപകത്വവും പകര്‍ന്ന മൂന്നു കവികളത്രേ എഴുത്തച്‌ഛനും ആശാനും വൈലോപ്പിള്ളിയും. മലയാളത്തിലെ കവിത്രയസങ്കല്പം ഇവരെ സംബന്ധിച്ചാണ് വേണ്ടതെന്ന് എസ്.രാജശേഖരനും(3) അഭിപ്രായപ്പെടുന്നു. വൈലോപ്പിള്ളിക്കവിതയുടെ ചരിത്രപരമായ പ...

വൈലോപ്പിള്ളിയുടെ കാവ്യലോകം -കുടിയൊഴിക്കല്‍- എം കൃഷ്ണന്‍ നായര്‍

കുടിയൊഴിക്കല്‍ ഈ കാലഘട്ടത്തിലെ ഗംഭീരമായൊരു കവിതയാണ് ശ്രീ. വൈലോപ്പിള്ളിയുടെ “കുടിയൊഴിക്കല്‍” എന്ന് ഞാന്‍ കരുതുന്നു. പ്രതിപാദ്യത്തിലും പ്രതിപാദനരീതിയിലും ഈ ഗാംഭീര്യം ദര്‍ശിക്കാം. അതുമാത്രമല്ല; ഈ കാവ്യഗ്രന്ഥത്തിന്റെ ആവിര്‍ഭാവത്തോടുകൂടി മലയാളകവിതയ്ക്ക് ഒരു പരിവര്‍ത്തനം സംഭവിച്ചിരിക്കുന്നു എന്നും ഞാന്‍ വിശ്വസിക്കുന്നു. നൂതനമായ ഒരു കാവ്യാത്മകലയം അതിനെ മറ്റു കാവ്യങ്ങളില്‍നിന്ന് വ്യാവര്‍ത്തിപ്പിച്ചു നിറുത്തുന്നു. ചൈതന്യത്തിന്റെയും തേജസ്സിന്റെയും മയൂഖമാലകള്‍ പ്രസരിക്കുന്ന ആ കാവ്യലോകത്തിലേക്കു നമുക്ക് പ്രവേശിക്കാം. കവിയുടെ കാവ്യസങ്കല്പം ഉണര്‍ന്നു. ചന്ദ്രികയാല്‍ അങ്ങിങ്ങു ധവളാങ്കിതമായിട്ടുള്ള രാത്രിയാകുന്ന കുതിരപ്പുറത്തു കയറി അതു സഞ്ചാരം തുടങ്ങി. പൂനിലാവാകുന്ന പുഴ നീന്തി, ആകാശസാനുവില്‍ നക്ഷത്രപ്പൊരികള്‍ ചിന്തി, ചന്ദ്രക്കലയാകുന്ന ലാടത്തിനെ ദൂരെത്തള്ളി, അത് മിന്നലുകളും മഴവില്ലുകളും പരിവേഷം ചാര്‍ത്തിയ സത്യസൌന്ദര്യങ്ങളുടെ ലോകത്തില്‍ ചെന്നുചേര്‍ന്നു. അപ്പോഴാണ് മദ്യപാനിയായ ഒരു തൊഴിലാളിയുടെ അഭാസവചനങ്ങള്‍ കവിയുടെ കാതില്‍ വന്നുവീഴുന്നത്. അയാള്‍ ഭാര്യയെ അശ്ലീലപദങ്ങള്‍കൊണ്ട് അഭിഷേപനം ചെയ്യുകയാണ്. കവിയ...