എന്റെ വിപ്ലവങ്ങള്‍ അഥവാ ചായക്കോപ്പയിലെ കൊടുങ്കാറ്റ്

അവരായിരുന്നു ആരാധന പുരുഷന്മാര്‍.. സ്കൂളില്‍ സമരത്തിനു മുന്നില്‍ തലയുയാര്‍ത്തി "ഇന്കുഇലബ്" വിളിച്ചുപോയ ചേട്ടന്മാര്‍. കൌമാരത്തിന്റെ ശൈശവം തുടങ്ങിയ എട്ടാം ക്ലാസ്സുകാരന്റെ മനസ്സില്‍ വിപ്ലവ മോഹത്തിന്റെ കനലുകള്‍ പാകിയത്‌ അവരായിരുന്നു.. അവരോന്നിച് മുദ്രാവാക്യങ്ങള്‍ ഏററു വിളിച്ചു വരാന്തകളിലൂടെ സമരം നടത്തുന്നത് എന്റെ അന്നത്തെ വലിയ സ്വപ്നങ്ങളില്‍ ഒന്നായിരുന്നു.. അച്ഛനറിഞ്ഞാല്‍ വീട്ടിലുണ്ടയെക്കാവുന്ന പോട്ടിതെരി ഭയന്നു , എന്നിലെ വിപ്ലവകാരി അടങ്ങിയൊതുങ്ങി ക്ലാസ്സിലിരുന്നു.. മലയാളം പാടപുസ്തകത്തിന്റെ കവേരിനടിയില്‍ മോഹന്‍ലാലിനും എം ടി ക്കുമൊപ്പം കാറല്‍ മാര്ക്സീ ന്റെയും ചെഗുവേരയുടെയും ഫോട്ടോകള്‍ ഇടം പിടിച്ചു.. ഹൃദയത്തിലും.. കമുനിസ്റ്റ് മാനിഫെസ്റോയുടെ ഒരു പഴയ കോപ്പി പോടീ തട്ടിയെടുത് വായന ആരംഭിച്ചു..-ബൂര്‍ഷ്വാ , വര്‍ഗവഞ്ചാകന്‍ തുടങ്ങിയ പദസംബതുകള്‍ നേടിയതൊഴിച്ചാല്‍ കാര്യമായൊന്നും മനസിലായില്ല..

അതെന്റെ മലയാള ഭാഷ പ്രാവീന്യക്കുരവുമൂലമാനെന്നരിഞ്ഞു , മലയാളത്തെ കൂടുതല്‍ ആഞ്ഞു പുല്‍കി.. ശാലിനി ടീച്ചര്‍ എന്റെ പ്രിയ അദ്ധ്യാപിക ആയി..അര്തമറിയാെത ആത്മാര്‍ഥമായി വിളിച്ചിരുന്ന ഇന്കുഇലബ് സിന്ധാബാദ്‌ , ഉര്‍ദു പദമാനെന്നും എഴുത്തുകാരന്‍ മുഹമ്മദ്‌ ഇഖ്‌ബലും പ്രചരിപ്പിച്ചത് ഭഗത് സിംഗ് ആണെന്ന് മറിഞ്ഞത് ഒന്‍പതാം ക്ലാസ്സില്‍ വച്ച.. ആ അറിവ് നല്‍കിയ കൊരിതരിപ്പാന് എന്നിലെ ചരിത്ര വിധ്യര്തിയെ വിളിച്ചുനര്തിയത്.!ഗണിതം എന്നും ഒരു ബാലികെരമാലയായി കരുതിയിരുന്ന എന്നെ , ക്ലാസ്സിലെ ശരാശരി വിധ്യര്ടികളുടെ ഗാനത്തില്‍ പെടുവാന്‍ ഈ രണ്ടു വിഷയങ്ങളിലെ മാര്‍ക്ക്‌ ആണ് സഹായിചിരുന്നതും,, ..


കെടാതെ മനസ്സില്‍ സൂക്ഷിച്ചിരുന്ന വിപ്ലവ ജ്വാലയെ ഊതിക്കതിച്ചത് ഓമന ടീച്ചര്‍ ആയിരുന്നു, ഒന്‍പതാം ക്ലാസ്സില്‍ വച്ച..! വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പിയും മുഖ്യമന്ത്രി എ ക ആന്റോണി ഉം എന്റെ വര്‍ഗ ശത്രുക്കളായി..സ്കൂള്‍ ഉപന്യാസങ്ങളില്‍ രാഷ്ട്രിയ നിരിക്ഷണങ്ങള്‍ തിരുകിക്കയട്ടുവനുള്ള ധൈര്യം വന്നതും ടീച്ചറുടെ ശിഷ്യത്വം കൊണ്ടാവാം.. !

ആ വീര്‍പ്പുമുട്ടലുകളെ പുറം തള്ളാനാണ് ആദ്യമായി സമരത്തിനു പോയത്.."മഴ നനയാതിരിക്കാന്‍ പോലും സ്കൂള്‍ വരാന്തയില്‍ കയറാത്ത" സൂപ്പിയെന്നും സ്ഥിരതയില്ലാത്ത അന്തോണി എന്നും ആക്ഷീപിച്ചു , രക്തസാക്ഷികള്‍ക്ക് അഭിവാദ്യവും ഇന്കുഇലബിനു സിന്ധബാടും വിളിച്ചു കഴിഞ്ഞു സ്കൂള്‍ വിട്ടപ്പോള്‍ , മഴ കഴിഞ്ഞു തെളിഞ്ഞ മാനം പോലെ സുന്ദരമായിരുന്നു മനസ്സും..
ആ സമരത്തിന്റെ പേരില്‍ പിറ്റേന്ന് കുറച്ചു സമയം ക്ലാസിനു പുറത്തു നില്‍ക്കേണ്ടി വന്നെങ്കിലും പശ്തപം ഒന്നും തോന്നിയില്ല..

സാമ്രാജ്യത്വ ശക്തികളുടെ പിന്നനിയലുകളും വര്‍ഗവന്ച്ചകന്മാരും പ്രതിവിപ്ളവകറികളും സ്കൂളിലുള്ള കാര്യം അറിയതിരിക്കുകയോ സൌകര്യ പൂര്‍വ്വം മറക്കുകയോ ചെയ്തു..അതിന്റെ ഫലം കാര്‍മേഘമായി എന്റെ വീടിനു മുകളില്‍ ഉരുണ്ടു കൂടുമെന്നരിയന്‍ ഒരല്പം താമസിച്ചു പോയി.. പതിവായി ലഭിക്കുന്ന ചായയ്ക്ക് പകരം , കടന്നല് കുത്തിയ മുഖഭാവവുമായി അമ്മ....." സഖാവിനു ചായയും പരിപ്പ് വടയുമൊക്കെ പാര്‍ട്ടി ഓഫീസിന്നു കിട്ടില്ലോ, ല്ലേ..? - കുട്ടിക്കുരങ്ങനെ കൊണ്ടാണ് ചുടു ചോറ് വാരിക്കുന്നത്.."- ആക്കിയതനൂ.. ഒന്നും പറയാന്‍ പോയില്ല..എങ്കിലും സംഭവം ഇവരെങ്ങനെ അറിഞ്ഞു..!ഒരെത്തും പിടിയുമില്ല..ചോദിയ്ക്കാന്‍ ചെന്നാല്‍ കടിച്ചു തിന്നാന്‍ വരും..മുഖത്ത് നോക്കാന്‍ ഒരു ചാലുപ്പ്..

ചായ കുടി ശരിയായില്ല..ഓരോ കാവില്‍ കുടിക്കുംപോലും അച്ഛന്റെ വരവ് എന്നാ യാഥാര്‍ത്ഥ്യം ചായയായി നാവിനെഎയും ചിന്തയായി മനസിനെയും പൊള്ളിച്ചു കൊണ്ടിരുന്നു..!

വിദ്യാഭ്യാസ കച്ചവടക്കാരില്‍ നിന്നും കേരളത്തെ രക്ഷിക്കാനുള്ള മഹദ് സംരംഭമാണ് മകന്‍ ഏറ്റെടുത്തത് എന്ന് പറഞ്ഞാല്‍ അമ്മയ്ക്ക് മനസിലാകുമോ - കഞ്ഞിം കരീം വച്ച് വീട്ടുകാര്യോം നോക്കി നടക്കുന്നവേര്‍ക്കെന്ത് സാമൂഹ്യബോധം..! - അച്ഛന്‍ ദിവസവും പേപ്പര്‍ വായിക്കുന്നതല്ലേ , കേരളത്തിന്റെ സാമൂഹികന്തരക്ഷീതെയും വിദ്യാഭ്യാസ രംഗത്തെ അസ്വസ്ത്തകളെയും കുറിച്ച അറിഞ്ഞിരിക്കും..സ്വയം ആശ്വസിക്കാന്‍ അത് മതിയാകാതിരുന്നതിനാലും അന്ന് ദൈവ വിശ്വാസി ആകയാലും മാമാനം അമ്പലത്തിലേക്ക് ഒരു തേങ്ങ നീരുന്നിടം വരെയെത്തിയിരുന്നു എന്റെ പോസ്റ്റ്‌ വിപ്ലവ ചിന്ഥകള്‍..!അച്ഛന്റെ വക ഒന്നും കിട്ടിയില്ലേല്‍ ഇനിയെന്നും ദൈവ വിശ്വാസിയായി മാറി കമ്മ്യൂണിസ്റ്റ്‌ ചിന്തകള്‍ വിടുമെന്ന് വരെ ഈ ഞാന്‍ പ്രാര്തിചിട്ടുണ്ടാകണം..

പക്ഷെ ദേവിക്ക് ഈ ഭക്തനെ വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു...അമ്മയെപ്പോലെ തന്നെ സാമൂഹ്യബോധം കുറവാണ് തനിക്കും എന്ന് അച്ഛനും തെളിയിച്ചു....! നഷ്ട്ടം മുറ്റത്തെ പുളി മരത്തിനു..അതിന്റെ നീണ്ടു മെലിഞ്ഞ ശിഖരങ്ങള്‍ എന്റെ കാലുകളെ ചുറ്റി വരിയുംപോള്‍ , ഞാന്‍ പരമാവധി ശബ്ദം താഴ്ത്തി നിലവിളിച്ചു കൊണ്ടിരുന്നു.. വിപ്ലവകാരി നിലവിളിക്കുന്നത് നാട്ടുകാര്‍ കേട്ടാല്‍ നാനക്കെടാര്‍ക്കാ..- പ്രസ്ഥാനത്തിന് കൂടിയല്ലേ..വേദന മാറ്റാന്‍ തലേന്ന് വിളിച്ച മുദ്രാവാക്യങ്ങള്‍ ഞാന്‍ മനസ്സില്‍ ആഞ്ഞു വിളിച്ചു..

"ലാത്തികള്‍ തോക്കുകള്‍ തൂക്കുമരങ്ങള്‍..
അതികാരത്തിന്‍ ആയുധങ്ങള്‍..
പുല്ലാനെ പുല്ലനെ
സ ഫ ഐ ക്ക് പുല്ലനെ.."

അതാണ്‌ പറ്റിയത്..പുളി വടിയെന്ന സാധനതെപ്പറ്റി ഞങ്ങള്‍ ചിന്തിചിരുന്നില്ലാ..!
" നീ എമ്മല്ലെം മ്പീം ഒന്നുമായി ഇവിടെ അരി കൊണ്ട് വരണ്ട..." എന്നൊക്കെ , സശ്രദ്ധം വടി പ്രയോഗം നടതുംപോലും, വെറുമൊരു പ്രതിവിപ്ലവകാരിയെപ്പോലെ അച്ഛന്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു..! ഒക്കെയും അവിടെ നിന്നും വീടിനു ചുറ്റും ഓടിയും ഒക്കെ കൊണ്ട്..വിപ്ലവത്തെ പുളി വടി കൊണ്ട് തടഞ്ഞു നിര്‍ത്താനാവില്ലെന്ന് ഉറപ്പിച്ചു.. !


"എന്താടാ , ഇന്കുഇലബ് സിന്ധാബാദ്‌ എന്നതിന്റെ അര്‍ഥം.."-അച്ഛന്‍.
അത് ഞാന്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല..അത് വരെ ആലോചിച്ചു പോലുമുണ്ടായിരുന്നില്ല...!

സാധനം ഉര്‍ദുവാനെന്നും , മുഹാമെദ് ഇക്ബാല്‍ , ഭഗത് സിംഗ് - എന്നൊക്കെ പറഞ്ഞു ഞാന്‍ ഉരുണ്ടു..പൂര്‍വാധികം ശക്തിയിഒടെ പുളിവടി വായുവില്‍ പുളഞ്ഞു....
അത് ആയാസരഹിതമായി എന്റെ കാലില്‍ വീണ്ടുമൊരു അടയാളം പതിപ്പിച്ചു .. അമ്മ ഇടയ്ക്കു കയറി..രണ്ടെണ്ണം അമ്മയ്ക്കും കിട്ടിന്നു തോന്നുന്നു...കണ്ണ് നിറഞ്ഞിരുന്നു..മകന് കിട്ടിയതിന്റെ നോവായിരിക്കും..പോട്ടെ..!

"കണ്ണിരു കൊണ്ടെന്റെ കഴല്‍ കെട്ടാതെ.."

ചുവന്നു തിണര്‍ത്ത കാലിലെ പാടുകളില്‍ , മര്മണി കൊണ്ട് തടവുംപോലും അമ്മയുടെ കണ്ണില്‍ നനവുന്ടെന്നു തോന്നി..ചുവന്ന രേഖകള്‍..ഞങ്ങളുടെ കൊടിയിലെ നക്ഷത്രത്തിന്റെ നിറം..

" വെള്ളക്കൊടിയിലെ നക്ഷത്രം...
രക്തം കൊണ്ട് ചുവപ്പിച്ചവരെ...!"

ഇന്കുഇലബ് സിന്ധാബാദ്‌ എന്നാല്‍ "വിപ്ലവം ജയിക്കട്ടെ" എന്നാണെന്നും , വിപ്ലവത്തിന്റെ അര്‍ഥം "മാറ്റം" എന്നാണെന്നും അച്ഛന്‍ തന്നെ പറഞ്ഞു തന്നു എന്നോര്‍മ്മാ..

മാറ്റമില്ലാത്തത് മാറ്റം മാത്രമെന്ന ആച്ചര്യവചനം ചെവികളില്‍ മുഴങ്ങി..!!

"മുതലാളിത്തം തുലയട്ടെഅ "എന്ന് മനസ്സില്‍ ആഞ്ഞു വിളിച്ചു കിടനനുറങീ ...ഒരു നല്ല നാളേയ്ക്കു  വേണ്ടി...

Comments

  1. hahaa... nammalokke aarelm inquilaab sindabaad ennu vilichaal marupadi aayi.." anghne thanne sindabaad" ennanu mozhinjirunnath...
    but we hd one n only one aim...
    'enghneyelm school vidanam'...:)

    ReplyDelete
  2. kollam excellent....if this this blog is read by srinivasan i am sure he will include this as a scene in his film....

    ReplyDelete
  3. seo, vinuvetta, thanx for comment...

    Ningalennekkondu iniyum ezhuthikkum..!(lol)

    ReplyDelete
  4. ആദര്‍ശ് വളരെ നന്നായിട്ടുണ്ട് ,എടാ നമ്മള്‍ വെറുതെ രാഷ്ട്രീയമായി വാദിച്ചത് ഓര്‍മ വന്നു.ചെഗുവേര എന്റ്റേയും ആവേശമായിരുന്നു മരിക്കുന്നത് വരെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ അംഗമായിരുന്നില്ല ,എന്നാലും എല്ലാ വിപ്ലവകാരികള്‍ക്കും തീജ്വോലയാണ് ചെ.
    ഇതൊന്നു കണ്ടു നോക്കു

    ReplyDelete
  5. jaisal bhai..thank u..
    enikkormmayund..nttf hostelil vachulla debates..ioppol thonnunnu..vendayirunnu..lle.?

    ReplyDelete
  6. Lal Salam.......................

    ReplyDelete
  7. im remembering those school days..... school election.., atlast u became school leader.. pinne, ennal politicsil try cheythoodarunno?? pulu adikkunnorkku nalla scopppaaa!!!

    ReplyDelete
  8. എടാ സൂരജെ,
    വെണ്ടാതതോന്നും കമന്റ്‌ ചെയ്യല്ലെ..ഇനി അടുത്ത മറുപടി വരിക ," കുതിരയില്ലാത്ത നാട്ടില്‍ കഴുത രാജാവ് ..." എന്നൊക്കെയാകും..

    ReplyDelete
  9. Njan SSLC iku padikunna kalam...
    Ella varshavum onninum kollatha entho onnu randu stamps thannu cash vangarundayirunnu.
    Aakkollam stampinte vila kootti..
    SFI yude nethruthathil oru kuthiyiruppu samaram plan cheithu...
    Ente abhimana prashnamayirunnu aa samaram...athu kondu kooduthalonnum chinthichilla..njanum vilichu "NSS Moordhabad"

    Rally officinte munnilethi... Inquilabum moordhabadum enum uyarnnu kelkkunnu...

    Athinidayil aaro vilichu...

    "MODIYE PURATHAKKUKA...GUJARATHIL SAMADHANAM PUNASTHAPIKKUKA.."

    Athu gujarathu kalapathinte kalamayirunnu...

    Enthayalum Randu divasathekku classinnu purathakki...Stampinte panavum nalki..
    :)

    ReplyDelete
  10. nee AK Antonye ithil athikshepichu
    njngal ninte blog kathikkum
    :lol:..:P
    he he ini Antonye kurichu ezuthiyal ninte keyboard kadalil eariyum...:P


    Kollameda nannayittundu

    ReplyDelete
  11. MIRONGOSHe mone,

    athokke annathe chila kalaparipadikal alle..enikkum ippol antony ne ishtatanu..nee vittukala..

    ReplyDelete

Post a Comment

Popular posts from this blog

വൈലോപ്പിള്ളിയുടെ കാവ്യലോകം -കുടിയൊഴിക്കല്‍- എം കൃഷ്ണന്‍ നായര്‍

തെരഞ്ഞെടുപ്പു ചിന്തകള്